|
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിളയൂർ സ്വദേശി ഉൾപ്പെടെ അഞ്ചുപേർ ഇന്ന് ആശുപത്രി വിടും
|
|
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ രോഗമുക്തി നേടി ഇന്ന് (ഏപ്രിൽ 30) വൈകീട്ട് 3.30ന് ആശുപത്രി വിടുമെന്ന് ഡി.എം.ഒ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി(18) സ്വദേശി, പുതുപ്പരിയാരം കാവിൽപാട്(42) , വിളയൂർ(23), മലപ്പുറം ഒതുക്കുങ്കൽ(18) സ്വദേശികളുമാണ് ജില്ലാ ആശുപത്രിയിൽ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവർക്ക് സാമ്പിൾ പരിശോധനയിൽ തുടർച്ചയായി രണ്ടുതവണ കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടോപ്പാടം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടർച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാൽ എട്ടു തവണ സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഏപ്രിൽ 27, 30 തീയതികളിൽ നടത്തിയ പരിശോധനകളിൽ ആണ് നെഗറ്റീവ് ഫലം വന്നത്. ആശുപത്രി വിടുന്നവരോട് വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഇടുക്കിയിൽ ചികിത്സയിൽ തുടരുകയാണ്.
|
Posted By
Admin
on
30 Apr 2020
|
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, എടപ്പലം.ഇന്‍ഫോയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
|