info
Edappalam website is now in Beta Stage. Welcome your valuable suggestions...

NEWS

News : Recent

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിളയൂർ സ്വദേശി ഉൾപ്പെടെ അഞ്ചുപേർ ഇന്ന് ആശുപത്രി വിടും

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ രോഗമുക്തി നേടി ഇന്ന് (ഏപ്രിൽ 30) വൈകീട്ട് 3.30ന് ആശുപത്രി വിടുമെന്ന് ഡി.എം.ഒ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി(18) സ്വദേശി, പുതുപ്പരിയാരം കാവിൽപാട്(42) , വിളയൂർ(23), മലപ്പുറം ഒതുക്കുങ്കൽ(18) സ്വദേശികളുമാണ് ജില്ലാ ആശുപത്രിയിൽ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവർക്ക് സാമ്പിൾ പരിശോധനയിൽ തുടർച്ചയായി രണ്ടുതവണ കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടോപ്പാടം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടർച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാൽ എട്ടു തവണ സാമ്പിൾ പരിശോധന നടത് Read more

Admin | 30 Apr 2020 | General
കോവിഡ് സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ്

വിളയൂർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു...

*കോവിഡ് സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ഇങ്ങിനെ..*
👇👇👇👇👇👇

വിളയൂർ: കോവിഡ്19 സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

🔹 *മാർച്ച് 19ന്:* കുളപ്പുള്ളിയിൽ നിന്നും പഠനം കഴിഞ്ഞ് എത്തിയ ആൾ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ കൂരച്ചിപടിയിലെ വ്യാപാര സ്ഥാപനം, വായനശാല, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
🔹 *ഏപ്രിൽ 9:* അമ്മയെയും കൂട്ടി സ്വന്തം സ്കൂട്ടറിൽ തിരുവേഗപ്പുറയിലെ സ്വകാര്യ ക്ലിനിക്കിൽ (എംഎസ് ) പോയി. Read more

Admin | 22 Apr 2020 | General
പുലാമന്തോൾ പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കാന്‍ ധാരണയായി

വിളയൂർ: പട്ടാമ്പി-പെരിന്തൽമണ്ണ പാതയിലെ പുലാമന്തോൾ പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ( ആർ ബി ഡി സി ) ഡിസംബർ ഏഴിനാണ് ടോൾ പിരിവ് അവസാനിപ്പിക്കുന്നത്. 

 
നിലവിലുണ്ടായിരുന്ന പാലം തകർന്നതിനെ തുടർന്ന് 2002-ൽ 3.47 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിൽ 2004-ലാണ് ടോൾ പിരിവ് ആരംഭിച്ചത്. 15 വർഷത്തിനിടെ 13 കരാറുകാർ ടോൾ പിരിവിന്റെ കരാർ കൈമാറ്റം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ നാലു മാസത്തേക്കാണ് അവസാനമായി സ്വകാര്യ വ്യക്തിക്ക് കരാർ പുതുക്കി നൽകിയത്. ഇതിന്റെ കാലാവധി 15 ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. 

രണ്ടരക്കോടിയോളം രൂപയാണ് ഇത Read more

Admin | 16 Nov 2019 | ചുറ്റുവട്ടം
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്ത് ഇത്തവണയും മലയാളി സാന്നിദ്ധ്യം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ മലയാളി സുമോദ് ദാമോദറിന് ഇത്തവണയും വിജയം. തുടർച്ചയായി രണ്ടാം തവണയാണ് സുമോദ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആറു പേരിൽ നിന്ന് മൂന്ന് പേർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ 20 വോട്ടുമായി രണ്ടാമതായാണ് ഇദ്ദേഹം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ്‌ പാലക്കാട് പട്ടാമ്പി സ്വദേശിയായ സുമോദ്. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്നാണ് സുമോദ് നാമനിർദേശം ചെയ്യപ്പെട്ടത്.

1997 മുതൽ Read more

Admin | 18 Jul 2019 | ചുറ്റുവട്ടം
എവറസ്റ്റ് കീഴടക്കി അബ്ദുല്‍ നാസര്‍

എവറസ്റ്റിനെ തന്റെ കാല്‍ക്കീഴിലാക്കി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (42) ചരിത്രമെഴുതി. എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, യു.എസ്.എ , ആസ്‌ത്രേലിയ, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി 26 പേര്‍ ഉണ്ടായിരുന്നു. 2015ലും 2018ലും എവറസ്റ്റിനടുത്തെത്തിയ നാസര്‍ എവറസ്റ്റ് ബെയ്‌സ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയിരുന്നു. 

നാസറിന് സാഹസങ്ങള്‍ എന്നും കളിത്തോഴനായിരുന്നു. 2018 ല്‍ മലേഷ്യയില്‍ നടന്ന അയേണ്‍മാന്‍ പട്ടത്തിനുളള മത്സരത്തില്‍ വിജയിയായത് ഈ സാഹസങ്ങളോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. നീന്തലും ഓട്ടവും സൈക്കിള്‍ സവാരിയും എല്ലാം ചേര്‍ന്ന ശക്തര്‍ക്ക് മാത്രം വേണ്ടിയുള്ള അന്താരാഷ്ട്ര മത്സരമാണ് അയേണ്‍മാന്‍. 3.8 കിലോമീറ്റര്‍ Read more

Admin | 20 May 2019 | ചുറ്റുവട്ടം