വിളയൂർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു...
*കോവിഡ് സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ഇങ്ങിനെ..*
👇👇👇👇👇👇
വിളയൂർ: കോവിഡ്19 സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
🔹 *മാർച്ച് 19ന്:* കുളപ്പുള്ളിയിൽ നിന്നും പഠനം കഴിഞ്ഞ് എത്തിയ ആൾ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ കൂരച്ചിപടിയിലെ വ്യാപാര സ്ഥാപനം, വായനശാല, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
🔹 *ഏപ്രിൽ 9:* അമ്മയെയും കൂട്ടി സ്വന്തം സ്കൂട്ടറിൽ തിരുവേഗപ്പുറയിലെ സ്വകാര്യ ക്ലിനിക്കിൽ (എംഎസ് ) പോയി.
(ഒന്നരമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു.)
▪️തുടർന്ന് അമ്മയോടൊപ്പം തിരുവേഗപുറയിലെ പെട്രോൾ പമ്പിൽ പോയി.
▪️പിന്നീട് കൂരാച്ചിപ്പടി റേഷൻ കട.
▪️കനറാ ബാങ്ക് എ.ടി.എം
▪️അടുത്തുള്ള ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പോയി.
🔹 *ഏപ്രിൽ 10,11:* ദിവസങ്ങളിൽ കൂരാച്ചിപ്പടിയിലെ
▪️ഗ്രോസറി ഷോപ്പ്.
▪️ലൈബ്രറി എന്നിവിടങ്ങളിൽ സന്ദർശിച്ചു.
▪️ബാർബർ വീട്ടിലെത്തി മുടിവെട്ടി.
🔹 *ഏപ്രിൽ 12:* ചെറിയതോതിൽ പനിയും തലവേദനയും ആരംഭിച്ചു.
🔹 *ഏപ്രിൽ 13:*
രാത്രി എട്ടുമണിക്ക് എടപ്പലത്തെ സ്വകാര്യ ക്ലിനിക്കിൽ പോയി. അവിടത്തെ സ്റ്റാഫ് നേഴ്സ് ആണ് ഇയാളുടെ ടെമ്പറേച്ചർ എടുത്തത്. (15 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു.)
🔹 *ഏപ്രിൽ 14,15:* ദിവസങ്ങളിൽ ഇയാൾ വീട്ടിൽ നിന്നും പോകുകയോ ആരുമായും സമ്പർക്കം ഉണ്ടാകുകയോ ചെയ്തിട്ടില്ല എന്നാണ് നിഗമനം.
🔹 *ഏപ്രിൽ 16:* രാത്രി 8.30 മണിക്ക് എടപ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ലാബ് ടെസ്റ്റുകൾ ചെയ്തു. മരുന്ന് വാങ്ങി തിരിച്ചെത്തി. (45 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു.)
🔹 *ഏപ്രിൽ 17,18:* ദിവസങ്ങളിൽ വീട്ടിൽ തന്നെ ചെലവഴിച്ച്. ഒരു ദിവസം അമ്മ ചികിത്സയിൽ കഴിയുന്ന ഇഎംഎസ് ആശുപത്രിയിലേക്ക് സ്വന്തം ബൈക്കിൽ പോയി.
▪️ഈ രണ്ടു ദിവസവും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീട്ടിലെത്തിയിരുന്നു.
🔹 *ഏപ്രിൽ19:* രാവിലെ എട്ടരയ്ക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി.
▪️രാത്രി 9 മണിക്കും 10.15 നും ഇടയ്ക്ക്
അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തി.
▪️ആംബുലൻസിൽ ഡ്രൈവർക്ക് ഒപ്പം സുരക്ഷാ ക്രമീകരണങ്ങളോടെ ഫുൾ പി പി പി, എൻ 95 മാസ്കും ധരിച്ചാണ് എത്തിയത്.
▪️ഏകദേശം 50 പേർ ഈ സമയം ഇവരുടെ വീട്ടിൽ എത്തിയിരുന്നു.
▪️ശവസംസ്കാര ചടങ്ങിൽ 10 പേർ പങ്കെടുത്തു എന്നാണ് പ്രാഥമിക കണക്ക്.
▪️10.15 ന് വീണ്ടും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പരിശോധനയ്ക്കായി സ്രവം എടുത്തു.
🔹 *ഏപ്രിൽ 20:* ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിൽ നിരീക്ഷണം തുടർന്നു.
🔹 *ഏപ്രിൽ 21:* പരിശോധന ഫലം പൊസിറ്റിവ് അയതിനെ തുടർന്ന്പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.