മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മൂർക്കനാട്-എടപ്പലം പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ. നിർമാണം പൂർത്തിയാക്കി 10 വർഷം പിന്നിടുമ്പോഴേക്കും പാലത്തിന് ചുവട്ടിലെ മണൽ നീങ്ങിപ്പോയതാണ് അപകടാവസ്ഥക്ക് കാരണമാകുന്നത്. ഇപ്പോൾ പാലത്തിനടിയിലെ പൈലിങ് പില്ലറുകൾ ഒരു മീറ്ററിലധികം വെളിയിലായ അവസ്ഥയിലാണ് കുന്തിപ്പുഴയിലെ അനധികൃത മണലെടുപ്പുമൂലം താഴ്ന്നുപോയ പുഴയിൽ ഇനി മണൽ ശേഷിക്കുന്നത് അങ്ങിങ്ങായി കാണുന്ന ചില മണൽത്തിട്ടകളിൽ മാത്രമാണ്. അതുകൂടി നീങ്ങിപ്പോയാൽ ഈ പാലത്തിന്റെ പൈലിങ് പില്ലറുകൾക്ക് ബലക്ഷയം സംഭവിക്കുകയും തുടർന്നു. ആസന്ന ഭാവിയിൽത്തന്നെ അപകടാവസ്ഥയിലേക്കെത്തുകയും ചെയ്യുമെന്നാണ് പൊതുജനങ്ങളുടെ ആശങ്ക. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിലൂടെയാണ് സ്കൂൾ വിദ്യാർഥികളടക്കം ഇരുജില്ലകളിലുള്ള യാത്രക്കാർ സഞ്ചരിക്കുന്നത്. പാലം സ്ഥിതി ചെയ്യുന്ന പൊട്ടിക്കുഴി ഭാഗത്തുനിന്ന് പുഴയുടെ രണ്ടു കിലോമീറ്റർ താഴെയായി പ്രവൃത്തി നടക്കുന്ന മോതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിലെ അശാസ്ത്രീയത മൂലം വന്ന അപാകത പരിഹരിക്കാനെന്ന പേരിൽ മൂർക്കനാട് മുതൽ മൂതിക്കയം വരെ പുഴയിൽനിന്ന് മണൽ നീക്കേണ്ടതുണ്ടെന്ന് മൂർക്കനാട് പഞ്ചായത്ത് അധികൃതരും ജലസേചന വിഭാഗവും കൂടിച്ചേർന്ന് തീരുമാനിച്ചെന്നും നീക്കം നടക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതിന്റെ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് മോതിക്കയം ആർ.സി.ബിക്ക് സമീപം നാട്ടുകാരുമായി അധികൃതർ ചർച്ച നടത്തുകയുണ്ടായി. എന്നാൽ ചർച്ചയിൽ മണലോ മണ്ണോ നീക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുഴ ഇനിയും ആഴം കൂട്ടുന്നതോടെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും ആ നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പുഴയിൽനിന്നുള്ള മണൽ നീക്കത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുമെന്നും പ്രസ്തുത യോഗത്തിൽ അധികൃതരെ അറിയിച്ചതായും നാട്ടുകാർ പറയുന്നു. ചർച്ചയിൽ ജലസേചന വിഭാഗം പ്രതിനിധികൾ, മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, പാലം കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു. Source : Madhyamam
തദ്ദേശ തിരഞ്ഞെടുപ്പ്; വിളയൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്; റിസൾട്ട് ചുവടെ : Party Ward Name status Leading Candidate votes Nearest Rival Votes LDF 001 KUPPOOTH won 1 - കെ സാജിത 570 2 - റുബീന വള്ളിക്കുന്നത്ത് 534 LDF 002 PALOLIKULAMB won 1 - ആമിന എസ് പി 553 2 - ഹസീന റിയാസ് 511 LDF 003 POOVANIKUNNU won 1 - ഫബ്ന ടീച്ചര്‍ 750 2 - സക്കീന ഹുസൈന്‍ 604 LDF 004 KANDENKAVU won 2 - പി കെ സിന്ധു 712 1 - പ്രസീദ മേടാട്ടില്‍ 596 LDF 005 VILAYUR CENTRE won 1 - ബേബി ഗിരിജ എം കെ 509 2 - കെ വി സുഹറ ഉമ്മര്‍ 499 LDF 006 OLANCHERI won 1 - കെ പി നൗഫല്‍ 473 2 - ഷഫീക്ക് കൊളക്കാട്ടില്‍ 366 UDF 007 KARINGANAD won 1 - ചൈതന്യ സുധീര്‍ 594 2 - ശശികല 399 UDF 008 KOZHINJIPPARAMB won 3 - നീലടി സുധാകരന്‍ 404 1 - കെ വി ഗംഗാധരന്‍ 288 UDF 009 KALAPPARA won 2 - സി പി ഷംസുദ്ദീന്‍ 573 3 - ഹരിദാസ്(ബേബി) 209 LDF 010 PERADIYOOR won 1 - ടി ഷാജി 515 3 - ഹുസൈന്‍ കണ്ടേങ്കാവ് 353 OTH 011 KOORACHIPPADI won 1 - മുബഷിറ സാബിര്‍ 698 2 - സഹീലത്ത് ഷെരീഫ് 598 LDF 012 EDAPPALAM won 2 - രാജന്‍ പുന്നശ്ശേരി 597 3 - സജീവ്കുമാര്‍ 462 LDF 013 POOKKOTTUKULAMB won 1 - എ കെ ഉണ്ണി 501 2 - സി പി രവി 430 LDF 014 AMBADIKKUNNU won 1 - രാജി മണികണ്ഠന്‍ 514 2 - സരിത 462 LDF 015 AALIKKAPPALIYAL won 2 - മുജീബ് കരുവാൻകുഴി 557 1 - എ ടി അക്ബര്‍ മാസ്റ്റര്‍ 338
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ രോഗമുക്തി നേടി ഇന്ന് (ഏപ്രിൽ 30) വൈകീട്ട് 3.30ന് ആശുപത്രി വിടുമെന്ന് ഡി.എം.ഒ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി(18) സ്വദേശി, പുതുപ്പരിയാരം കാവിൽപാട്(42) , വിളയൂർ(23), മലപ്പുറം ഒതുക്കുങ്കൽ(18) സ്വദേശികളുമാണ് ജില്ലാ ആശുപത്രിയിൽ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവർക്ക് സാമ്പിൾ പരിശോധനയിൽ തുടർച്ചയായി രണ്ടുതവണ കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടോപ്പാടം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടർച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാൽ എട്ടു തവണ സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഏപ്രിൽ 27, 30 തീയതികളിൽ നടത്തിയ പരിശോധനകളിൽ ആണ് നെഗറ്റീവ് ഫലം വന്നത്. ആശുപത്രി വിടുന്നവരോട്വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഇടുക്കിയിൽ ചികിത്സയിൽ തുടരുകയാണ്.
വിളയൂർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു... *കോവിഡ് സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ഇങ്ങിനെ..*👇👇👇👇👇👇വിളയൂർ: കോവിഡ്19 സ്ഥിരീകരിച്ച വിളയൂർ കൂരാച്ചിപ്പടി സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.🔹 *മാർച്ച് 19ന്:* കുളപ്പുള്ളിയിൽ നിന്നും പഠനം കഴിഞ്ഞ് എത്തിയ ആൾ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ കൂരച്ചിപടിയിലെ വ്യാപാര സ്ഥാപനം, വായനശാല, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.🔹 *ഏപ്രിൽ 9:* അമ്മയെയും കൂട്ടി സ്വന്തം സ്കൂട്ടറിൽ തിരുവേഗപ്പുറയിലെ സ്വകാര്യ ക്ലിനിക്കിൽ (എംഎസ് ) പോയി.(ഒന്നരമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു.)▪️തുടർന്ന് അമ്മയോടൊപ്പം തിരുവേഗപുറയിലെ പെട്രോൾ പമ്പിൽ പോയി.▪️പിന്നീട് കൂരാച്ചിപ്പടി റേഷൻ കട.▪️കനറാ ബാങ്ക് എ.ടി.എം▪️അടുത്തുള്ള ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പോയി.🔹 *ഏപ്രിൽ 10,11:* ദിവസങ്ങളിൽ കൂരാച്ചിപ്പടിയിലെ▪️ഗ്രോസറി ഷോപ്പ്.▪️ലൈബ്രറി എന്നിവിടങ്ങളിൽ സന്ദർശിച്ചു.▪️ബാർബർ വീട്ടിലെത്തി മുടിവെട്ടി.🔹 *ഏപ്രിൽ 12:* ചെറിയതോതിൽ പനിയും തലവേദനയും ആരംഭിച്ചു.🔹 *ഏപ്രിൽ 13:*രാത്രി എട്ടുമണിക്ക് എടപ്പലത്തെ സ്വകാര്യ ക്ലിനിക്കിൽ പോയി. അവിടത്തെ സ്റ്റാഫ് നേഴ്സ് ആണ് ഇയാളുടെ ടെമ്പറേച്ചർ എടുത്തത്. (15 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു.)🔹 *ഏപ്രിൽ 14,15:* ദിവസങ്ങളിൽ ഇയാൾ വീട്ടിൽ നിന്നും പോകുകയോ ആരുമായും സമ്പർക്കം ഉണ്ടാകുകയോ ചെയ്തിട്ടില്ല എന്നാണ് നിഗമനം.🔹 *ഏപ്രിൽ 16:* രാത്രി 8.30 മണിക്ക് എടപ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ലാബ് ടെസ്റ്റുകൾ ചെയ്തു. മരുന്ന് വാങ്ങി തിരിച്ചെത്തി. (45 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചു.)🔹 *ഏപ്രിൽ 17,18:* ദിവസങ്ങളിൽ വീട്ടിൽ തന്നെ ചെലവഴിച്ച്. ഒരു ദിവസം അമ്മ ചികിത്സയിൽ കഴിയുന്ന ഇഎംഎസ് ആശുപത്രിയിലേക്ക് സ്വന്തം ബൈക്കിൽ പോയി.▪️ഈ രണ്ടു ദിവസവും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീട്ടിലെത്തിയിരുന്നു.🔹 *ഏപ്രിൽ19:* രാവിലെ എട്ടരയ്ക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി.▪️രാത്രി 9 മണിക്കും 10.15 നും ഇടയ്ക്ക്അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തി.▪️ആംബുലൻസിൽ ഡ്രൈവർക്ക് ഒപ്പം സുരക്ഷാ ക്രമീകരണങ്ങളോടെ ഫുൾ പി പി പി, എൻ 95 മാസ്കും ധരിച്ചാണ് എത്തിയത്.▪️ഏകദേശം 50 പേർ ഈ സമയം ഇവരുടെ വീട്ടിൽ എത്തിയിരുന്നു.▪️ശവസംസ്കാര ചടങ്ങിൽ 10 പേർ പങ്കെടുത്തു എന്നാണ് പ്രാഥമിക കണക്ക്.▪️10.15 ന് വീണ്ടും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പരിശോധനയ്ക്കായി സ്രവം എടുത്തു.🔹 *ഏപ്രിൽ 20:* ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിൽ നിരീക്ഷണം തുടർന്നു.🔹 *ഏപ്രിൽ 21:* പരിശോധന ഫലം പൊസിറ്റിവ് അയതിനെ തുടർന്ന്പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വിളയൂർ: പട്ടാമ്പി-പെരിന്തൽമണ്ണ പാതയിലെ പുലാമന്തോൾ പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ( ആർ ബി ഡി സി ) ഡിസംബർ ഏഴിനാണ് ടോൾ പിരിവ് അവസാനിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന പാലം തകർന്നതിനെ തുടർന്ന് 2002-ൽ 3.47 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിൽ 2004-ലാണ് ടോൾ പിരിവ് ആരംഭിച്ചത്. 15 വർഷത്തിനിടെ 13 കരാറുകാർ ടോൾ പിരിവിന്റെ കരാർ കൈമാറ്റം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ നാലു മാസത്തേക്കാണ് അവസാനമായി സ്വകാര്യ വ്യക്തിക്ക് കരാർ പുതുക്കി നൽകിയത്. ഇതിന്റെ കാലാവധി 15 ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. രണ്ടരക്കോടിയോളം രൂപയാണ് ഇതിനകം ടോൾ ഇനത്തിൽ പിരിഞ്ഞു കിട്ടിയത് എന്നാണ് കണക്കുകൾ. ടോൾ പിരിവ് നിർത്താൻ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് തകർക്കുകയും പ്രവർത്തകർ ജയിൽവാസം അനുഭവിക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. പ്രതിഷേധങ്ങൾക്കൊടുവിൽ നിർബന്ധിത ടോൾ പിരിവ് അവസാനിപ്പിച്ചിരുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തിലെ വാഹനങ്ങൾ തടഞ്ഞു നിർത്താനുളള ലിപിങ് ബാരിയർ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.റോഡ് നവീകരണം പൂർത്തിയാവുകയും ടോൾബൂത്ത് എടുത്ത് കളയുകയും ചെയ്യുന്നതോടെ യാത്രികർക്ക് ഏറെ സൗകര്യവും കൈവരും. തകർന്ന റോഡിലൂടെയുള്ള ദുരിതയാത്രക്കൊടുവിൽ ടോൾ ബൂത്ത് കൂടി കാണുന്നതോടെ യാത്രികരുടെ രോഷം ഇരട്ടിയായിരുന്നു. ടോൾ പിരിവിന്റെ പേരിൽ ഇടത് വലത് മുന്നണികൾ ഉന്നയിച്ചിരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും ഇതോടെ അവസാനമാകുംകടപ്പാട് : ഏഷ്യാനെറ്റ്
| Bus Name | Route | Time |
|---|---|---|
| To Valanchery | 06:10 AM | |
| To Valanchery | 07:05 AM | |
| To Valanchery | 07:45 AM | |
| To Valanchery | 08:00 AM | |
| To Valanchery | 08:18 AM |
"Please update bus timings "
"$upper aayi.. proud of u"
"Good Work"
"Ushaaar. :-)"
"very good"
"Nice app... This what I expected.. Good job.. You have to add more contacts .... I can help you ... I'll try my maximum."
Connect With Us
@edappalam.info
Follow us on Instagram for latest village photos and updates.